ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനാസ്ഥ; ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം, പോലീസുമായി ഉന്തും തള്ളും

Negligence at Baby Memorial Hospital; Clashes, push-pull with police during DYFI march

കണ്ണൂർ:  പയ്യന്നൂരിൽ ബേബി  മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യനൽകിയതിലെ പിഴവിനെത്തുടർന്ന് ഒന്നര വയസ്സുകാരൻ ​ഗുരുതരാവസ്ഥയിലായ സംഭവത്തിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ആശുപത്രി അധികൃതരുടെയും ഡോക്ടറുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.

പയ്യന്നൂർ എൽ.ഐ.സി. ജംഗ്ഷൻ പരിസരത്ത് നിന്ന്  മുദ്രവാക്യങ്ങളുമായി ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേട് മറികടന്ന് പ്രവർത്തകർ ആശുപത്രിക്ക് മുമ്പിലും പ്രതിഷേധിച്ചു. അക്രമാസക്തരായ പ്രവർത്തകരെ പോലീസ് നിയന്ത്രിച്ചു. യൂത്ത് കോൺ​ഗ്രസ് ബി ജെ പി തുടങ്ങിയ രാഷ്ട്രീയ ​സംഘടനകളും പ്രതിഷേധവുമായി ആശുപത്രിയിലെത്തിയിരുന്നു. കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണ്.

Tags