നീലകണ്ഠ അബോഡിൽ ആനന്ദ സമർപ്പൺ : കീർത്തനങ്ങളിൽ ലയിച്ചിരുന്ന് സംഗീതപ്രേമികൾ

google news
നീലകണ്ഠ അബോഡിൽ ആനന്ദ സമർപ്പൺ : കീർത്തനങ്ങളിൽ  ലയിച്ചിരുന്ന് സംഗീതപ്രേമികൾ

തളിപറമ്പ് : സംഗീത കച്ചേരിയിൽ ഒരു രാഗം, ഒരു കീർത്തനം, പല ഭാവം എന്ന ആനന്ദ സമർപ്പൺ പരിപാടിയുടെ ഭാഗമായി ചിറവക്ക് നീലകണ്ഠ അബോഡിലെ മൂന്നാമത്തെ കച്ചേരിയിൽ നാദോപാസനയുമായി കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും സിനിമ പിന്നണി ഗായകനും പ്രണവം എം കെ ശങ്കരൻ നമ്പൂതിരി, കർണാടക സംഗീതത്തിലെ 45ആം മേളകർത്താരാഗം ശുഭപന്തുവരാളിയിൽ മുത്തുസ്വാമി ദിക്ഷിതർ രചിച്ച ശ്രീ സത്യനാരായണം ഉപാസ്മഹേ എന്ന കീർത്തനം ആലപിച്ചപ്പോൾ സംഗീതപ്രേമികൾ സ്വയം മറന്ന് ലയിച്ചിരുന്നു. ബദരീനാഥിലെ മഹാവിഷ്ണുവിലാണ് ഈ കൃതി. ചിദംബരനാഥ യോഗിയുടെ സാന്നിദ്ധ്യത്തിൽ മുത്തുസ്വാമി ദീക്ഷിതർ വാരണാസിയിൽ താമസിച്ചപ്പോൾ ഈ ക്ഷേത്രം സന്ദർശിച്ചപ്പോൾ രചിച്ചതാണ് ഈ കൃതി.

നീലകണ്ഠ അബോഡിൽ ആനന്ദ സമർപ്പൺ : കീർത്തനങ്ങളിൽ  ലയിച്ചിരുന്ന് സംഗീതപ്രേമികൾ

 

ശ്രേഷ്ഠ സംഗീതത്തിന്റെ ഉന്നത ശൈലങ്ങളിലേക്ക് അനായാസം പറന്നു കയറിയ ഗായകനും, വയലിൻ വിദുഷി പത്മശ്രീ എ കന്യാകുമാരിയുടെ പ്രമുഖ ശിഷ്യനും, ഭാരതരത്ന എം എസ് സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ് നേടി വെറും 20 വയസ്സിനുള്ളിൽ നാനൂറിൽ മേലെ കച്ചേരിയിൽ വയലിനിൽ അകമ്പടി ഏകിയ വാദകൻ ആലങ്കോട് വി എസ് ഗോകുലും ചേർന്ന് ആസ്വാദകർക്ക് ഓർമയിലെന്നും തിളങ്ങിനിൽക്കുന്ന അനുഭവമായി മാറി. ശ്രോതാക്കളുടെ ഹൃദയത്തിൽ സങ്കടം ഉണർത്തുന്ന ഒരു രാഗമായിട്ടാണ് ശുഭ പന്തുവരാളിയെ കാണുക. പക്ഷേ ഇരുവരും ചേർന്ന് ഈ രാഗം ശുദ്ധ രീതിയിൽ ആലപിച്ചപ്പോൾ ഏവർക്കും ആനന്ദത്തിന്റെ ശുഭസൂചകമാണ് പ്രധാനം ചെയ്തത്.

Tags