കണ്ണൂർ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 11 നാൾ ആഘോഷിക്കും

Navaratri festival to be celebrated for 11 days at Kanchi Kamakshi Amman Temple in Kannur

കണ്ണൂർ : കണ്ണൂർതെക്കി ബസാർ ശ്രീ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഈ വർഷത്തെ നവരാത്രി ആഘോഷം 
11 ദിവസങ്ങളിലായി നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.22 ന് വൈകിട്ട് 6.30 ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മുഖ്യാതിഥികളായി കോർപ്പറേഷൻ മേയർ മുസ്ലിന് മഠത്തിൽ കലക്ടർ അരുൺ കെ വിജയൻ 
എന്നിവർ പങ്കെടുക്കും. 11 ദിവസവും അന്നദാനം ഉണ്ടായിരിക്കും.


പതിനൊന്നാം ദിവസമായ വിജയദശമി നാളിൽ ഉച്ചക്ക് 12 മണി മുതൽ 25ലധികം വിഭവങ്ങളുമായി മഹാ ദസറ സദ്യ ഉണ്ടായിരിക്കും. 
10 ദിവസങ്ങളിലും ഗാനമേള, നൃത്യ നൃത്തങ്ങൾ നാടൻപാട്ടുകൾ തുടങ്ങിയ കലാവിരുതുകൾ ഉണ്ടാവും. സെപ്റ്റംബർ 29ന് 
ഗ്രന്ഥം വെപ്പ്. രാധാകൃഷ്ണൻ മാണിക്കോത്ത് കാർമികത്വത്തിൽ 
കുട്ടികൾക്ക് വിദ്യാരംഭം കുറിക്കും. പതിനൊന്നാം ദിവസമായ ഒക്ടോബർ രണ്ടിന് വൈകിട്ട് 6. 30ന് നാദസ്വര വിദ്വാൻ മാരുടെയും പക്ക മേളക്കാരുടെ നേതൃത്വത്തിൽ കരകാട്ടം കാവടിയാട്ടം മയിലാട്ടം ശിങ്കാരിമേളം പൂക്കാവടി തുടങ്ങിയ വിവിധ കലാപരിപാടികളോടെ 
രഥഘോഷയാത്രയും ഉണ്ടായിരിക്കും. 


വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ
എം.വി ബാലസുബ്രഹ്മണ്യം , എം.എൻ. ഉമേഷ്, കെ. മനോഹരൻ , എം.എൻ.പ്രതീഷ് എം.എൻ. മണിദാസ് എന്നിവർ പങ്കെടുത്തു

Tags