നവകേരള സദസ്:ഇരവിപേരൂര്‍ പഞ്ചായത്തുതല സംഘാടകസമിതി രൂപീകരിച്ചു
Nov 16, 2023, 18:27 IST

പത്തനംതിട്ട : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആറന്മുള നിയോജക മണ്ഡലം നവകേരള സദസിന് മുന്നോടിയായി ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു. ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍പിള്ള ചെയര്‍മാനും സെക്രട്ടറി ബിന്നി ജോര്‍ജ് കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. 10 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, വാര്‍ഡ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.