നവ കേരള സദസ്സ് ; കൃഷിക്കൂട്ടങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.
Updated: Nov 18, 2023, 16:25 IST

ധർമ്മശാല : നവകേരള സദസിന്റെ ഭാഗമായി ആന്തൂർ നഗരസഭയിൽ രജിസ്റ്റർ ചെയ്ത 32 കൃഷിക്കൂട്ടങ്ങൾക്ക് വിവിധതരം പച്ചക്കറി തൈകൾ വിതരണം ചെയ്തു.നഗരസഭ ഹാളിൽ പീലേരി " ശലഭം " കൂട്ടായ്മയ്ക്ക് നൽകിക്കൊണ്ട് ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോളിഫ്ലവർ , വഴുതിന,തക്കാളി, മുളക്,തൈകളാണ് നൽകിയത്.
വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൃഷി ഓഫീസർ
ടി.ഒ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.പി . ഉണ്ണികൃഷ്ണൻ , എം.ആമിന,
പി കെ മുഹമ്മദ് കുഞ്ഞി, ടി.കെ.വി. നാരായണൻ , അസിസ്റ്റൻറ് കൃഷി ഓഫീസർ എൻ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
കൗൺസിലർമാരും കർഷകരും പരിപാടിയിൽ പങ്കെടുത്തു.