ദേശീയ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: കേരള ടീം സെലക്ഷൻ ട്രയൽസ് കണ്ണൂരിൽ

Boxing Championship

കണ്ണൂർ : ദേശീയ പുരുഷ-വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള സെലക്ഷൻ ട്രയൽസ് നവംബർ 22, 23, 24 തീയതികളിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസ്സിൽ നടക്കും. കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്. 

1986 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്ന കായികതാരങ്ങൾ ആധാർ കാർഡും ജനന സർട്ടിഫിക്കറ്റിന്റെ അസ്സലും സഹിതം നിശ്ചിത സമയത്ത് കണ്ണൂർ ജി.വി.എച്ച്.എസ്.എസ്സിൽ എത്തിച്ചേരണം. വിവരങ്ങൾക്ക്: 9447690331.

Tags