മുനമ്പം വഖ്ഫ് ഭൂമി : പോക്കുവരവ്, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ അനുവദിക്കരുതെന്ന് കലക്ടർക്ക് നിർദേശം നൽകി ഹൈക്കോടതി
കൊച്ചി: മുനമ്പം വഖ്ഫ് ഭൂമിയിലെ 'കൈയ്യേറ്റക്കാരിൽ' നിന്നും കരം സ്വീകരിക്കാമെന്ന ഇടക്കാല ഉത്തരവ് മാത്രമേ കലക്ടർ നടപ്പാക്കാവൂയെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവിന് പിന്നാലെ കൈയ്യേറ്റക്കാരിൽ നിന്നും പോക്കുവരവ്, കൈവശാവകാശ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ കലക്ടർ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് കോടതി നിർദേശം. ജില്ലാ കലക്ടറുടെ നടപടികൾ ഇടക്കാല ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വഖ്ഫ് സംരക്ഷണ സമിതി നൽകിയ അപേക്ഷയാണ് കോടതി പരിഗണിച്ചത്. '' ഇടക്കാല ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹരജിക്കാർ പറയുന്നു.
tRootC1469263">കരം സ്വീകരിക്കാൻ മാത്രമായിരുന്നു അനുമതി. കലക്ടർ അപേക്ഷകൾ സ്വീകരിച്ചെങ്കിൽ അതിൽ നടപടികൾ പാടില്ല''-കോടതി പറഞ്ഞു. '' ഹരജിക്കാരുടെ ആരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. ഈ സാഹചര്യത്തിൽ പോക്കുവരവ്, കൈവശാവകാശ അപേക്ഷകളിൽ കലക്ടർ നടപടികൾ സ്വീകരിക്കരുത്. കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കരം സ്വീകരിക്കൽ അല്ലാത്ത മറ്റൊരു നടപടികളും റെവന്യു ഉദ്യോഗസ്ഥർ നടത്തരുത്.''-കോടതി വിശദീകരിച്ചു. മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു.
.jpg)


