മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം ; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 8, 2026, 18:45 IST
പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.കുമ്പഴ പാലത്തിന് സമീപത്തായിരുന്നു അപകടം. ഇളകൊള്ളൂർ ബ്ലോക്ക് പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന അനന്ദു (23) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. കോന്നി ഭാഗത്ത് നിന്നും പുനലൂർ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. ബൈക്ക് കുമ്പഴ ഭാഗത്ത് നിന്നും പത്തനംതിട്ട ഭാഗത്തേക്ക് വരുകയായിരുന്നു.
.jpg)

