പുലയാട് ലീഗൽ സ്റ്റഡീസിൽ മൂർട്ട് കോർട്ട് മത്സരം 19 വരെ നടക്കും

google news
sagf

തലശേരി:കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ എംകെ നമ്പ്യാർ ചെയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദ്യദേശീയ മൂട്ട് കോർട്ട് മത്സരം മാർച്ച് 16 മുതൽ 19 വരെ നടക്കുന്ന വിവരം അറിയിക്കുകയാണ്.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 100ൽ പരം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരം വിധി നിർണയിക്കുന്നത് ഇന്ത്യയിലെ അറിയപ്പെടുന്ന ഭരണഘടന വിദഗ്ധരും അധ്യാപകരും ജില്ലാ ജഡ്ജിമാരും അടങ്ങുന്ന പാനലാണ്. 

മൂട്ടിന്റെ ഭാഗമായി ഇന്ത്യയിൽ പുതുതായി നടപ്പാക്കിയിട്ടുള്ള ഭരണഘടനയുടെ 103-ആം ഭരണഘടന ഭേദഗതിയുടെ വിശദപരിശോധനയാണ് ഈ മത്സരത്തിലൂടെ നടത്താൻ തയ്യാറാവുന്നത് . മൂട്ട് കോട്ട് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്  ഭരണഘടന ഭേദഗതി സുപ്രീംകോടതിയിൽ വിശകലനം ചെയ്ത നിയമപണ്ഡിതനായ പ്രൊഫ. ജി.മോഹൻ ഗോപാലാണ്. ഉദ്ഘാടന ചടങ്ങിൽ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ്  രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

മത്സരത്തിന്റെ ഫൈനൽ വിധി നിർണയം നടത്തുന്നത്   ഹൈക്കോടതിയിലെ ജഡ്ജിമാ രും സുപ്രീംകോടതിയിലെ വക്കീലും  അടങ്ങുന്ന  പാനലാണ്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 50000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നൽകുന്നതാണ്. രണ്ടാം സ്ഥാനം നേടുന്നവർക്ക് 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നൽകുന്നതാണ്. മത്സരത്തിലെ മികച്ച അഡ്വക്കേറ്റിനും മികച്ച മെമ്മോറിയലിനും പതിനായിരം രൂപയും  പ്രശസ്തി പത്രവും ട്രോഫിയും നൽകുന്നതാണ്.

Tags