പറശ്ശിനിക്കടവ്‌ അമ്മയും കുഞ്ഞും ആശുപത്രിയിൽ കാഷ്വാലിറ്റി ബ്ലോക്കും വന്ധ്യതാ നിവാരണ ക്ലിനിക്കും ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദൻ എംഎൽഎ

MLA MV Govindan inaugurates Casualty Block and Infertility Clinic at Parassinikkadavu Mother and Child Hospital

 തളിപ്പറമ്പ്: പറശ്ശിനിക്കടവ്‌ ഇ കെ നായനാർ സ്‌മാരക ഗവ. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിർമിച്ച  കാഷ്വാലിറ്റി ബ്ലോക്കിൻ്റെ ഒന്നാം ഘട്ടം ഉദ്ഘാടനവും വന്ധ്യതാ നിവാരണ ക്ലിനിക്കിൻ്റെ പ്രവർത്തനോദ്ഘാടനവും  എം വി ഗോവിന്ദൻ എംഎൽഎ നിർവഹിച്ചു.74.85 ലക്ഷം രൂപ ചെലവിലാണ്  വന്ധ്യതാ നിവാരണ ക്ലിനിക്ക് പൂർത്തീകരിച്ചത്. ആദ്യഘട്ടമായി ആഴ്‌ചയിൽ രണ്ടുദിവസം  പ്രവർത്തിക്കുന്ന ക്ലിനിക്കിൽ ആവശ്യമായ  ഉപകരണങ്ങളുടെയും പരിശീലനം നേടിയ ജീവനക്കാരുടെയും സേവനം  ലഭ്യമാക്കി. 

tRootC1469263">

 വന്ധ്യത നിവാരണം ലെവൽ വൺ ചികിത്സാരീതിയായ ഐ യു ഐ  (ഇൻട്രാ യുട്രൈൻ ഇൻസെമിനേഷൻ) രീതിയാണ് ആദ്യഘട്ടത്തിൽ നൽകുക. സംസ്ഥാന പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് കാഷ്വാലിറ്റി ബ്ലോക്കിൻ്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചത്.പൊതുമരാമത്ത് വകുപ്പിൻ്റെ കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ  ബേസ്മെന്റും ഗ്രൗണ്ട് ഫ്ലോറും അടങ്ങുന്ന കെട്ടിടമാണ് നിലവിൽ പൂർത്തീകരിച്ചിരിക്കുന്നത്.  മൂന്നുകോടി രൂപയിൽ കാഷ്വാലിറ്റി ബ്ലോക്കിന്റെ ഒന്നാം നിലയുടെ പണി ആരംഭിച്ചിട്ടുണ്ട്.

 

MLA MV Govindan inaugurates Casualty Block and Infertility Clinic at Parassinikkadavu Mother and Child Hospital

ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി അധ്യക്ഷയായി. ഡിഎംഒ ഇൻ ചാർജ് ഡോ കെ സി സച്ചിൻ, ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ പി അനിൽകുമാർ, ആന്തൂർ നഗരസഭാ സ്ഥിരം സമിതി ചെയർ പേഴ്സൺ പി ദീപ, കൗൺസിലർ കെ പി മോഹനൻ, ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സൺ പി കെ ശ്യാമള, ഡെപ്യൂട്ടി ഡിഎംഒ ഡോ സി പി ബിജോയ്, പി നാരായണൻ, ആശുപത്രി സൂപ്രണ്ട് ഡോ. അനീറ്റ കെ ജോസി, എൻ പി രാജപ്പൻ, പി സജിത, ടി എസ് ജയിംസ്, പി വി അനിൽ, കെ സി സോമൻ നമ്പ്യാർ,നഗരസഭാ വൈസ് ചെയർമാൻ പാച്ചേനി വിനോദ്  തുടങ്ങിയവർ സംസാരിച്ചു.

Tags