ചെറുകുന്നില്‍ വാഹനാപകടത്തില്‍ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

gcc

 പഴയങ്ങാടി: കണ്ണപുരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുകുന്നില്‍ വാഹനാപകടത്തില്‍ നിന്നും കോഴിക്കോട് സ്വദേശിയായ  യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. ചെറുകുന്ന് പളളിച്ചാലില്‍ സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ  സ്റ്റീല്‍ പൈപ്പുമായി  എതിരെ വരികയായിരുന്നഗുഡ്‌സ് ഓട്ടോറിക്ഷ സഡന്‍ ബ്രേക്കിടുകയായിരുന്നു. വാഹനത്തില്‍ നിന്നും തെറിച്ചുവീണ സ്റ്റീല്‍ പൈപ്പ് ദേഹത്ത് വീഴാതെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വാഹനം യുവാവിന്റെ ദേഹത്ത് തട്ടിയെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. കോഴിക്കോട് സ്വദേശിയായ യുവാവാണ് സീബ്രാലൈന്‍ മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.

  ജോലിസംബന്ധമായ ആവശ്യത്തിന് ചെറുകുന്നിലെത്തിയതായിരുന്നു. യുവാവ്. പഴയങ്ങാടിഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. യാതൊരു സുരക്ഷാക്രമീകരണങ്ങളില്ലാതെയാണ് വാഹനത്തില്‍ സ്റ്റീല്‍ പൈപ്പുകള്‍ കൊണ്ടു പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തൊട്ടടുത്ത കടയില്‍ നിന്നുളള സി.സി.ടി.വി ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. യുവാവ് അതിവേഗം ഒഴിഞ്ഞുമാറിയതിനാലാണ് ദുരന്തമൊഴിവായതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

Share this story