ജനകീയ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ മേഖലയെ ഗുണമേന്മയുള്ളതാക്കിയത്: മന്ത്രി വി. അബ്ദുറഹ്മാൻ

v abdurahiman

മലപ്പുറം : വിദ്യാഭ്യാസത്തെ ജനകീയമാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകളിലൂടെയാണ്  വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമേന്മയുണ്ടായതെന്ന് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനായി നിർമ്മിച്ച പുതിയ കെട്ടിടവും നിറമരുതൂർ ജി.യു.പി.എസിനായി നിർമ്മിക്കുന്ന ക്ലാസ് മുറികളുടെ നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാൻ സർക്കാരിനായി. നിറമരുതൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനായി നിലവിൽ പത്ത് കോടി രൂപയോളം വകയിരുത്തിയ പദ്ധതികളാണ് നടപ്പിലാക്കിയത്. 5000 കോടി രൂപ കേരളത്തിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിനായി സർക്കാർ ചെലവഴിച്ചു. 2500 കോടി രൂപ ഉന്നത വിദ്യാഭ്യാസം മേഖലയ്ക്കായി ചെലവഴിച്ചു. കായിക മേഖലയിൽ പുത്തൻ ഉണർവ് നൽകി  നൂറോളം ഗ്രൗണ്ടുകൾ നിർമ്മിക്കാൻ സാധിച്ചെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷവും കിഫ്ബിയിൽ നിന്ന് 3.90 കോടി രൂപയും  വകയിരുത്തിയാണ് പുതിയ കെട്ടിട നിർമ്മാണം നടന്നത്. മൂന്ന് നിലകളിലായി 18 ക്ലാസ് ക്ലാസ് മുറികളും ശുചിമുറി സൗകര്യവും കൂടി ഒരുക്കിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകൾക്ക് നാലു കോടി രൂപ സർക്കാർ വകയിരുത്തിയതിൽ 60 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിറമരുതൂർ ജി.യു.പി.എസിലെ കെട്ടിടം ഒരുങ്ങുക. 243 ചതുരശ്ര വിസ്തീർണത്തിൽ നാല് ക്ലാസ് മുറികളും ഗോവണിയും അടങ്ങുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്.

ചടങ്ങിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പ്രേമ അധ്യക്ഷയായിരുന്നു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മേരി മഞ്ജു റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ അധികൃതരുടെ നേതൃത്വത്തിൽ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. സ്‌കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കും ദേശീയ സ്‌കൂൾ ഗെയിംസിൽ ഖോ-ഖോ കളിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും മന്ത്രി ഉപഹാരങ്ങൾ നൽകി. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വിനേശൻ, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  ഷാഹിന നിയാസി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ പോളാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി. ഹഫ്‌സത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.പി മുഫീദ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ, സ്‌കൂൾ പ്രിൻസിപ്പാൾ ഇസ്മായിൽ പറമ്പത്ത്, ജി.യു.പി.എസ് എച്ച്.എം ടി.വി ലത, ജി.യു.പി.എസ് പിടിഎ പ്രസിഡന്റ്  ഷൗക്കത്തലി ഹെഡ്മിസ്ട്രസ് വി.എം ശ്യാമകുമാരി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Tags