ഏറ്റവും മികച്ച ചികിത്സാ സംവിധാനം പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരം: മന്ത്രി രമേശ് ചെന്നിത്തല

ramesh chennithala

ലോകത്തെ ഏറ്റവും മികച്ച ചികിത്സാ സംവിധാനം കേരളത്തിലെ പൊതുമേഖലയിലുണ്ട് എന്നത് അഭിമാനകരമായ കാര്യമാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം വലിയ പുരോഗതിയാണ് കൈവരിച്ചത്.  മാതൃ-ശിശു മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണ്. കുറഞ്ഞ ചികിത്സാ ചെലവും അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും ഇവിടെ ലഭ്യമാണ്. അത് സാധാരണക്കാർക്ക് ലഭ്യമാക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷൻ 2026-ന്റെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ രംഗത്ത് ഏത് വികസിത രാജ്യത്തോടും കിടപിടിക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. ഇന്ത്യയിലെ മികച്ച ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും കേരളത്തിലുണ്ട്. അതിൽ അടിത്തറ പാകിയത് തിരുവനന്തപുരം മെഡിക്കൽ കോളേജാണ്.

Tags