സഹകരണ പ്രസ്ഥാനം ജനകീയവും ജനാധിപത്യപരവുമാകണം : മന്ത്രി എൻ. ഷംസുദ്ദീൻ

Shamsudheen minister


പാലക്കാട് : സഹകരണ പ്രസ്ഥാനം ജനകീയവും ജനാധിപത്യപരവുമാകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ.  സഹകരണ പ്രസ്ഥാനങ്ങൾ നമ്മുടെ നാടിന്റെ പുരോഗതിക്ക് ആവശ്യമാണ്. ഇവ ശക്തമായി നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ മേഖലയിലും പ്രാഥമിക  സംഘങ്ങൾ സ്ഥാപിച്ച്, നാട്ടിലെ കർഷകർ, ചെറുകിട കച്ചവടക്കാർ തുടങ്ങിയ സാധാരണക്കാർക്ക് ആശ്വാസം നൽകുന്നവയാണ് ഇവയെന്നും മന്ത്രി പറഞ്ഞു. 73-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഐ.ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉൾപ്പെടെ സാധാരണക്കാരന്റെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങളുണ്ട്. ബാങ്കിംഗ് രംഗത്തെ പരിഷ്കാരങ്ങൾ, ടെക്നോളജിയിള്ള മാറ്റങ്ങൾ ഉണ്ടാക്കിയ പ്രതിസന്ധികൾ എല്ലാംതന്നെ സഹകരണ ബാങ്കുകൾ അതിജീവിച്ചു. സഹകരണ പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടതിനാൽ അതിനെ കൂടുതൽ ജനകീയമാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിൻ്റെ സഹകരണത്തോടെ ടോപ് ഇൻ ടൗൺ ശീതൾ ഹാളിൽ നടന്ന പരിപാടിയിൽ റോബർട്ട്‌ ഓവൻ പുരസ്‌കാര ജേതാവായ എക്സ്. എം.എൽ.എ കെ.എ ചന്ദ്രനെ വി.കെ ശ്രീകണ്ഠൻ എം.പി ആദരിച്ചു. കണ്ണൂർ റിട്ട്. ജോയിന്റ് രജിസ്ട്രാർ(ജനറൽ) ഇ. രാജേന്ദ്രൻ കേന്ദ്രനിയമങ്ങളും കേരളത്തിലെ സഹകരണ സംഘങ്ങളും എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി.

പി.പി സുമോദ് എം.എൽ.എ അധ്യക്ഷനായി.  അഡ്വ സുമേഷ് അച്ചുതൻ എം.എൽ.എ, പാലക്കാട്‌ ജോയിന്റ് രജിസ്ട്രാർ (ജനറൽ) പി. ഉദയൻ, മണ്ണാർക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, സർക്കിൾ സഹകരണ യൂണിയൻ ചെയർപേഴ്സൺമരായ എം. പുരുഷോത്തമൻ, എ. സുരേന്ദ്രൻ, എൻ.പി വിനയകുമാർ, പാലക്കാട്‌ കേരള ബാങ്ക് ജനറൽ മാനേജർ പി. ജിനീഷ്, ജെ ആർ ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാർ(പ്ലാനിങ്) എം.എസ് വിനോദ്കുമാർ, മറ്റ് ബോർഡ്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags