പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കും: മന്ത്രി എൻ. ഷംസുദ്ദീൻ

“Is there any point in talking about it now, after having signed away everything?” — Education Minister N. Shamsuddeen levels sharp criticism against the former LDF government regarding the PM SHRI scheme.

ആലപ്പുഴ : പൊതുവിദ്യാലയങ്ങളിൽ കാലോചിത പരിഷ്‌കാരങ്ങൾ വരുത്തി അവയെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നത് സർക്കാരിന്റെ പ്രഥമ പരിഗണന വിഷയമാണെന്ന്  പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. വാരനാട് സർക്കാർ എൽ.പി സ്കൂളിന്റെ  പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ നാടിനെ നയിക്കേണ്ട വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള പരിശ്രമങ്ങൾ സർക്കാർ തുടരുമെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

 വാരനാട് സർക്കാർ എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം വിദ്യാകിരണം പദ്ധതിയിൽ  അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. അഞ്ചു ക്ലാസ് മുറികളാണ് രണ്ടു നിലകെട്ടിടത്തിൽ ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥികളുടെ 'മൊഴിച്ചെപ്പ് 'എന്ന പേരിലുള്ള സപ്ലിമെന്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. പ്രസിദ്ധീകരണം സ്കൂൾ ലീഡർ കുമാരി റിതു അഖിലിന് കൈമാറി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി പ്രസാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. നിർമിത ബുദ്ധിയുടെ യുഗത്തിലെ വെല്ലുവിളികൾ നേരിടാൻ  വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ട ചുമതല പൊതു വിദ്യാഭ്യാസ സംവിധാനങ്ങൾക്കുണ്ടെന്നും അതിനാൽ പൊതുവിദ്യാലയങ്ങളുടെ തുടർ വികസനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.  

ചടങ്ങിൽ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ പ്രസന്നൻ, ജില്ലാ പഞ്ചായത്ത് അംഗം വിജയശ്രീ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജിമോൾ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രവീൺ ജി പണിക്കർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സുമേഷ്,ആലപ്പുഴ ഡിഡിഇ എം.ആർ സുനിമോൾ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജെസ്സിമോൾ ജോഷ്വ  തുടങ്ങിയവർ പങ്കെടുത്തു.

Tags