സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യം: മന്ത്രി കെ എന്‍ ബാലഗോപാല്‍

fdh

കൊല്ലം :  സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തേണ്ടത് നാടിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യാവശ്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സഹകരണ അര്‍ബന്‍ബാങ്കില്‍ സ്ഥാപിച്ച എ ടി എമ്മിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആവശ്യങ്ങള്‍ക്ക് പണം നല്‍കുകയും വികസനത്തില്‍ പങ്കാളികളാവുകയും ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ വിവിധ മേഖലകളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്.  ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന ധനകാര്യ സ്ഥാപനങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. വലിയ ഉദ്യോഗസ്ഥര്‍ പോലും ഇത്തരം ചതിയില്‍പ്പെടുന്നുണ്ടെന്നും സഹകരണ ബാങ്കുകളുടെ ഉത്തരവാദിത്വം നാം തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് ചെയര്‍മാന്‍ കെ ആര്‍ ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഡി രാജപ്പന്‍, ആര്‍ രാജേന്ദ്രന്‍, ജി ആര്‍ രാജീവ്, രവീന്ദ്രന്‍, മുകേഷ്, ജയകുമാര്‍, ഉഷാകുമരി, ശാന്തകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.  

Share this story