കുട്ടികളുടെ ക്രിയാത്മക ശേഷി വളർത്താൻ പദ്ധതികൾ നടപ്പാക്കി: മന്ത്രി കെ ബി ഗണേഷ്‌കുമാർ
കൊല്ലം : കുട്ടികളുടെ ശാരീരിക-ബൗദ്ധിക വികാസത്തോടൊപ്പം അവരുടെ ക്രിയാത്മകശേഷി വളർത്തുന്ന പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പിറവന്തൂർ സർക്കാർ യുപി സ്‌കൂൾ വാർഷികവും പുതുതായി നിർമിച്ച വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നത് കുട്ടികളുടെ സ്വഭാവ-വ്യക്തിത്വ രൂപീകരണത്തിനും സഹായകമാകും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെ കെട്ടിട നിർമാണത്തിനും പഠന-കായിക ഉപകരണങ്ങൾ വാങ്ങാനും ആസ്തി വികസന നിധിയിൽ നിന്ന് പണം അനുവദിച്ചു. മെച്ചപ്പെട്ട പഠനാന്തരീക്ഷം കൂടുതൽ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ എത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർലി ഗോപിനാഥ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ നജീബ് ഖാൻ, സ്ഥിരംസമിതി അധ്യക്ഷരായ എം എസ് ദീപ, എം മായ, ഷിബു വർഗീസ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി തോമസ്, പ്രഥമ അധ്യാപകൻ എ ജി മുരളീധരൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


