നടാല്‍ പാലം നിർമ്മാണ പ്രവൃത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു

Minister Ramachandran inaugurated the construction work of Natal Bridge

 നടാൽ :നടാല്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം രജിസ്ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. പാലത്തിന് രണ്ട് 14 മീറ്റര്‍ സ്പാനുകള്‍ ഉള്‍പ്പെടെ 28.90 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. ഇരുഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കും. അടിത്തറയ്ക്ക് പൈല്‍ ഫൗണ്ടേഷനാണ് നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും കിഴുന്ന ഭാഗത്ത് 185 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡുകളും ആവശ്യമായ ഇടങ്ങളില്‍ പാര്‍ശ്വഭിത്തിയും ഡ്രെയിനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4.60 കോടി രൂപയുടെ ഭരണാനുമതിയും ഭൂമി ഏറ്റെടുക്കുന്നതിനും യൂട്ടിലിറ്റ് ഷിഫിറ്റിംഗിനും ഉള്‍പ്പെടെ 4.60 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ പാലത്തിന്റെ ഫൗണ്ടേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സൂപ്പര്‍ സ്ട്രക്ചറിന്റെയും അനുബന്ധ റോഡിന്റെ പാര്‍ശ്വഭിത്തിയുടെയും പ്രവൃത്തി പുരോഗമിക്കുകയാണ്. 

tRootC1469263">

കണ്ണൂര്‍ കോര്‍പറേഷന്‍ എടക്കാട് ബ്ലോക്ക് കൗണ്‍സിലര്‍ പി പ്രശാന്ത് അധ്യക്ഷനായി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഏഴര ഡിവിഷന്‍ കൗണ്‍സിലര്‍ ഫസ്ലിം, സംഘാടക സമിതി കണ്‍വീനര്‍ കെ പ്രദീപ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി പ്രകാശന്‍, സി ലക്ഷ്മണന്‍, രാജീവ് കിഴുത്തള്ളി, പി ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Tags