വയനാട് ടൗൺഷിപ്പ് രണ്ടാംഘട്ട പുനരധിവാസം: നവംബറോടെ വീടുകൾ പൂർത്തിയാക്കും: മന്ത്രി എ.പി അനിൽകുമാർ

The yellow stilts erected for the Silver Line project will be remved soon and the land will be hoanded over to the owners; Revenue Minister A.P. Anilkumar

വയനാട് :  മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിയിലെ രണ്ടാംഘട്ട ഗുണഭോക്താക്കൾക്ക് അനുവദിച്ച വീടുകൾ നവംബർ 30 ഓടെ താമസ യോഗ്യമാക്കുമെന്ന് റവന്യൂ മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. വാടക വീടുകളിൽ താമസിക്കുന്ന ദുരന്ത ബാധിതരുടെ ഉപജീവനബത്ത ഡിസംബർ വരെ ദീർഘിപ്പിച്ചതായും മന്ത്രി അറിയിച്ചു. 

മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മന്ത്രി. രണ്ടാംഘട്ടത്തിൽ വിവിധ സോണുകളിലായി 149 ഗുണഭോക്താക്കളാണ് നറുക്കെടുപ്പിലൂടെ വീടുകൾ ലഭിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ദുരന്തത്തിൽ ജാതി-മത-ഭാഷ അതിരുകൾക്ക് പുറത്ത് ഒരു മനസ്സോടെ ദുരന്തബാധിതർക്കായി  സഹായ കൂട്ടായ്മകൾ ഉണ്ടായി. ദുരന്തബാധിതരുടെ പ്രയാസങ്ങൾ ലഘൂകരിച്ച് പൂർണ്ണ പുനരധിവാസം ഉറപ്പാക്കുകയാണ് സർക്കാറെന്നും മന്ത്രി വ്യക്തമാക്കി. 

ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ 178 വീടുകളാണ് ഗുണഭോക്താക്കൾക്കായി കൈമാറിയത്. വരും ഘട്ടങ്ങളിൽ ബാക്കി വരുന്ന വീടുകൾ കൂടി അർഹതപ്പെട്ടവർക്ക് നൽകാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും ടൗൺഷിപ്പുമായി ബന്ധപ്പെട്ട് അറിയിക്കുന്ന നിർദ്ദേശങ്ങളും ആവശ്യങ്ങളും യാതൊരുവിധ തർക്കവുമില്ലാതെ സർക്കാർ അംഗീകാരം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags