കുടുംബക്ഷേമ ധനസഹായം; അറിയിപ്പ് റേഷൻകടകളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
ഇതര സംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകൾക്കും സംസ്ഥാന സർക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി (എൻഎഫ്ബിഎസ്) ധനസഹായത്തിന് അർഹതയുണ്ടെന്ന അറിയിപ്പ് റേഷൻകടകളിൽ പ്രദർശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്.
ഇക്കാര്യം റേഷൻകടകൾ ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പൊതുജനം കാൺകെ പതിപ്പിക്കാൻ നിർദ്ദേശം നൽകും. ഈ വിവരം റേഷൻ കടകളിലെ നോട്ടീസ് ബോർഡിൽ പൊതുജനം കാൺകെ പ്രദർശിപ്പിക്കാനുള്ള അനുകൂലനടപടി സ്വീകരിക്കണമെന്നു കാണിച്ച് ചന്ദ്രൻ ചാമി എന്ന വ്യക്തി കത്ത് നൽകിയിരുന്നു.
ഭർത്താക്കന്മാരുടെ മരണാന്തരം ഈ സ്ത്രീകളിൽ പലരും വീണ്ടും കേരളത്തിൽ സ്ഥിരതാമസമാക്കിയാൽ അവർക്കും അനൂകൂല്യം ലഭിക്കാനായി ദേശീയ കുടുംബക്ഷേമ പദ്ധതി ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.
ഭർത്താക്കന്മാരുടെ മരണത്തെത്തുടർന്ന്, അവർ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ, എൻഎഫ്ബിഎസ് പ്രകാരമുള്ള ധനസഹായം മുമ്പു ലഭിച്ചിട്ടില്ലെന്ന് അതതു സംസ്ഥാനങ്ങളിലെ ജില്ലാ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ സഹായത്തിന് അർഹതയുണ്ടാകുമെന്നാണു പുതിയ ഭേദഗതി. ഇതുപ്രകാരം ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കുന്ന തീയതിക്കു തൊട്ടുമുമ്പുള്ള മൂന്നു വർഷത്തിൽ കുറയാത്ത തുടർച്ചയായ കാലയളവിൽ കേരളത്തിനുള്ളിൽ താമസിക്കുന്ന എല്ലാവരേയും പദ്ധതിയുടെ ഉദ്ദേശ്യത്തിനായി കേരളീയർ ആയി കണക്കാക്കും.
.jpg)

