മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ 19ന് കാസർഗോഡ് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും
Fri, 17 Mar 2023

കാസർഗോഡ് : തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മാര്‍ച്ച് 19ന് ഞായറാഴ്ച്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10ന് പള്ളിക്കരയില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യും. രാവിലെ 11നും 11.30നും വിവിധ പരിപാടികളില്‍ സംബന്ധിക്കും. 12ന് യുവജന ക്ഷേമ ബോര്‍ഡ് ചെറുവത്തൂര്‍ കാവുംചിറയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കബഡി ഫെസ്റ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് ചന്തേര സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തളിപ്പറമ്പിലേക്ക് പോകും. കണ്ണൂര്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.