മിൽമ റീൽ ചലഞ്ചിൽ മാർച്ച് 15 വരെ പങ്കെടുക്കാം ; ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ (ടിആർസിഎംപിയു) സംഘടിപ്പിക്കുന്ന മിൽമ റീൽ ചലഞ്ചിൽ മാർച്ച് 15 വരെ പങ്കെടുക്കാം.'ശുദ്ധമായ പാൽ മിൽമ പാൽ' എന്ന വിഷയത്തെ ആസ്പദമാക്കി സൃഷ്ടിപരവും ആകർഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. കഴിഞ്ഞ മാസം ആരംഭിച്ച മത്സരത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണുള്ളത്.
tRootC1469263">തെരഞ്ഞെടുക്കപ്പെടുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 50000, 25000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നൽകും. മികച്ച റീലുകൾ മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രദർശിപ്പിക്കും.
ഒരു മിനിറ്റിൽ കവിയാതെയുള്ള റീലുകൾ ഈ മാസം 15 നു മുമ്പായി trcmpu.ads@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേൽവിലാസം, ഫോൺ നമ്പർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം ഐഡി എന്നിവ ചേർത്ത് അയക്കണം.
വീഡിയോ സമർപ്പിക്കുന്നതോടെ ടിആർസിഎംപിയുവിന് മാത്രം പ്രചാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അവകാശം നൽകുന്നതായി കണക്കാക്കും. മിൽമ ചലഞ്ചിലേക്ക് അയക്കുന്ന വീഡിയോ സ്വന്തം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യാൻ പാടില്ല. മത്സരാർഥികളുടെ യൂട്യൂബ്, ഇൻസ്റ്റഗ്രാം ഐഡി ടാഗ് ചെയ്യുന്നതായിരിക്കും.വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.milmatrcmpu.com
.jpg)


