തളിപ്പറമ്പിലെ മൈക്രോഫിനാന്‍സ് തട്ടിപ്പ് : ജപ്തി നടപടി ഒഴിവാക്കാന്‍ വെളളാപ്പളളി നടപടി സ്വീകരിക്കണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മ വേദി നേതാക്കള്‍

google news
sssss

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ തളിപറമ്പില്‍ നടന്ന മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ എഴുന്നൂറോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ശാഖാ അംഗങ്ങള്‍ കടക്കെണിയിലായ സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗം നേതൃത്വം ബാങ്ക് ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി നേതാക്കള്‍ കണ്ണൂര്‍ പ്രസ്‌ക്‌ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  ആവശ്യപ്പെട്ടു.
എസ്.എന്‍.ഡി.പി യോഗം തളിപറമ്പ് യൂനിയനില്‍ 2008. ല്‍ നടന്ന അന്‍പത് ലക്ഷത്തിലേറെ രൂപയുടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ വെള്ളാപള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ്മവേദി ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ നടത്തിയ ആവശ്യപ്പെട്ടു.

ആര്‍.ബി.ഐ, നബാര്‍ഡ് മൈക്രോ ക്രെഡിറ്റ് സ്‌കീം പ്രകാരം 2008 ല്‍ തളിപറമ്പ് എസ്.എന്‍.ഡി.പി യൂനിയന്റെ കീഴിലുള്ള ശാഖകളെ വനിതകളെ ഉള്‍പ്പെടുത്തി 56 എസ്.എച്ച്.ജി കള്‍ രൂപീകരിച്ച് ധനലക്ഷ്മി ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്നും 8, 85, 5000 രൂപ വായ്പ എടുത്തതില്‍ 25 ലക്ഷത്തിലധികം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയില്‍ തളിപറമ്പ് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഗ്രൂപ്പ് ഭാരവാഹികള്‍ കൊടുത്ത മൊഴി പ്രകാരം തളിപറമ്പ് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി യൂനിയന്‍ സെക്രട്ടറി ടി.ടി സോമന്റെ നേതൃത്വത്തില്‍ വ്യാജ ഗ്രൂപ്പുണ്ടാക്കി 250000 രൂപ തട്ടിയെടുത്തതിന് 740/10 നമ്പറായും 25 ലക്ഷം തട്ടിപ്പിന് 276/11 ആയും എടുത്ത കേസുകളില്‍ ആദ്യത്തേത് നവംബര്‍ 20 19 ലും രണ്ടാമത്തെത് 2022 ലും പ്രതികളായ ടി.ടി സോമനെയും എന്‍.ജെ സുകുമാരനെയും ടി.എ ചന്ദ്രന്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.

മൈക്രോ തട്ടിപ്പിന്റെ പേരില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ ടി.ടി.സോമന്റെ നേതൃത്വത്തിലുള്ള യൂനിയന്‍ കമ്മിറ്റിയെ പിരിച്ചു വിട്ടിരുന്നു. അരയാക്കണ്ടി സന്തോഷ് ചെയര്‍മാനായി ചുമതലയേറ്റ അഡ്‌ഹോക്ക് കമ്മിറ്റി എന്നാല്‍ നാളിതു വരെ മൈക്രോ ഫൈനാന്‍സിന്റെ പേരിലുള്ള സാമ്പത്തിക ബാദ്ധ്യത പരിഹരിച്ചിട്ടില്ല പത്തു വര്‍ഷമായി നടന്നു വരുന്ന കേസില്‍ വ്യാജ ഗ്രൂപ്പുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ വെള്ളാപള്ളി നടേശനെ പ്രതിയാക്കണം. 50 ലക്ഷം വാങ്ങിയതിന്റെ ആവശ്യമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാതെ ടി.ടി സോമനെയും ടി.എ ചന്ദ്രനെയും വെള്ളാപള്ളി രക്ഷപ്പെടുത്തുകയായിരുന്നു.

ഇതുകാരണം മൈക്രോ ഫിനാന്‍സി ന്റെ പേരില്‍ വായ്പയെടുത്ത് തിരിച്ചടച്ച എഴുന്നുറോളം സ്ത്രീകള്‍ ജപ്തി ഭീഷണിയിലാണ് ഇവരുടെ കടബാധ്യത തീര്‍ക്കാന്‍ വെള്ളാപള്ളി തയ്യാറാകണം. ഈ തട്ടിച്ചു കേസില്‍ വെള്ളാപള്ളി നടേശനും പങ്കുണ്ട്. പിന്നോക്ക വികസന കോര്‍പറേഷന്‍ നല്‍കിയ മൂന്ന് ശതമാനം പലിശ നിരക്കിലുള്ള ഫണ്ട് 12 ശതമാനം വായ്പക്ക് വെള്ളാപള്ളി സ്വയം സംരഭങ്ങള്‍ക്ക് നല്‍കിയെന്നും സഹോദര ധര്‍മ്മവേദി ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീനാരായണ സഹോദര ധര്‍മ്മവേദി ഭാരവാഹികളായ വി.പി ദാസന്‍ , വി.ആര്‍ സുനില്‍ ,സി എച്ച് അനുപ് , ടി.കെ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Tags