പളളിക്കുന്നില്‍ സെന്‍ട്രല്‍ ജയിലിന് മുന്‍വശത്തായി നിര്‍ത്തിയിട്ട മാരുതി ഒമിനി വാനിന്റെ ചില്ലുകള്‍ തകര്‍ത്തു

കണ്ണൂര്‍:കണ്ണൂര്‍ നഗരത്തിലെ പളളിക്കുന്ന് സെന്‍ട്രല്‍ ജയിലിനു മുന്‍വശത്തായി നിര്‍ത്തിയിട്ടമാരുതി ഒമിനിവാനിന്റെ ചില്ലുകള്‍അടിച്ചു തകര്‍ത്തുവെന്നപരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പൊടിക്കുണ്ട് എ. എസ് അലൂമിനിയം ഗ്‌ളോബല്‍ കോംപ്‌ളക്‌സെന്ന പേരില്‍ സ്ഥാപനം നടത്തുന്ന വി.സുരേന്ദ്രന്റെ മാരുതി ഒമിനിവാനാണ് തകര്‍ത്തത്.
മാര്‍ച്ച് പതിനേഴിന് രാത്രി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ശനിയാഴ്ച്ച പുലര്‍ച്ചെ നാലുപേര്‍ ചേര്‍ന്നു അടിച്ചു തകര്‍ക്കുകയായിരുന്നു.തൊട്ടടുത്തുളള കടയുടെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ ഇതേ കോംപ്്ളക്‌സില്‍ ബൈക്ക് റിപ്പേയറിങ് ചെയ്യുന്ന അരുണെന്ന യുവാവും മറ്റു മൂന്നുപേരുമാണ് ബൈക്ക് അടിച്ചു പൊളിക്കുന്നതായി വ്യക്തമായതെന്നു പരാതിയില്‍ പറയുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെയുളള സി.സി.ടി.വി ക്യാമറാദൃശ്യങ്ങളാണ് ലഭിച്ചത്.
വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമികനിഗമനം.