തളിപ്പറമ്പ് നഗരസഭയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവം; ഹോട്ടലിനെതിരെ ഗൂഢാലോചന നടത്തിയെന്ന് അധികൃതർ

Manti Mahal and Vasantha Vihar restaurant authorities react to incident of seized stale food in Taliparamba Municipality

തളിപ്പറമ്പ് : നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്തി മഹൽ, വസന്ത വിഹാർ റെസ്റ്റോറന്റ് അധികൃതർ.ചില തൽപരകക്ഷികൾ അധികൃതരെ സ്വാധീനിച്ച് സ്ഥാപനത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും 
തങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയർന്നതെന്നുമാണ് അധികൃതർ തളിപ്പറമ്പിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്.

കഴിഞ്ഞ ദിവസമാണ് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ തളിപ്പറമ്പ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.തങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയർന്നതെന്നും ചില തൽപരകക്ഷികൾ അധികൃതരെ സ്വാധീനിച്ച് സ്ഥാപനത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് മന്തി മഹൽ, വസന്ത വിഹാർ റെസ്റ്റോറന്റ് അധികൃതർ ആരോപിക്കുന്നത്. പരിശോധനയ്ക്കിടെ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ തലേന്ന് ബാക്കി വന്നതാണെന്നും അത് മാലിന്യത്തിൽ ഉപേക്ഷിക്കുന്നതിനായി  മാറ്റിവെച്ചതായിരുന്നുവെന്നുമാണ് ഇവരുടെ വിശദീകരണം 

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് റെസ്റ്റോറന്റ് അധികൃതരുടെ വിശദീകരണം. വാർത്ത സമ്മേളനത്തിൽ പി രഞ്ചിത്ത് കുമാർ, വി നാരായണൻ, കെ അംബുജാക്ഷൻ,കുഞ്ഞിപോക്കർ,ഗൗതം ദാസ് തുടങ്ങിയവർ പങ്കെടുത്തു

Tags