മാങ്ങാട് മഹല്ല് തെരഞ്ഞെടുപ്പ് : കാന്തപുരം വിഭാഗം നേടിയത് അനധികൃത വിജയമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ

google news
ggggg

കണ്ണൂർ: മാങ്ങാട് മഹല്ല് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ടിലൂടെയുള്ള വിജയമാണ് കാന്തപുരം വിഭാഗം നേടിയതെന്ന് മാങ്ങാട് മഹല്ല് സംരക്ഷണ സമിതി ഭാരവാഹികൾ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ നേതാക്കൾക്കൊപ്പം കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു
മാങ്ങാട് മഹല്ല് നിവാസികൾ തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ട് 403 ആണ് .ഇതിൽ മഹൽ സംരക്ഷണസമിതിയുടെ 19 പേർക്ക് 202 മുതൽ 2 20 വരെ വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

എതിർ വിഭാഗത്തിലെ 19 പേർക്ക് 181 മുതൽ 199 വരെയാണ് വോട്ടുകൾ ലഭിച്ചത്. കീച്ചേരി മഹൽ അടക്കമുള്ള മറ്റു മഹല്ലുകളിൽ മുതവല്ലി ചേർത്ത 112 വോട്ടിൽ നിന്നും പോൾ ചെയ്ത 88 അനധികൃത വോട്ടിന്റെ പിൻബലത്തിലാണ് കാന്തപുരം വിഭാഗം ഈ താൽക്കാലിക വിജയം അവകാശപ്പെടുന്നത്. അനധികൃതമായി ചേർത്ത വോട്ടുകൾ പ്രത്യേകം സീൽ ചെയ്തു സൂക്ഷിക്കുവാൻ ഇ ലക്ഷന് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ അനധികൃത വോട്ടുകൾ റദ്ദാക്കുന്നതുവരെ ശക്തമായ നിയമ പോരാട്ടം തുടരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കണ്ണൂർ ജില്ലാ എസ്.എം.എഫ് ജനറൽ സെക്രട്ടി അബ്ദുൽ ബാഖി. സമസ്ത കണ്ണൂർ താലുക്ക് സെക്രട്ടറി കെ.മുഹമ്മദ് ഷെരീഫ് ബാഖവി, സഹീർ പാപ്പിനിശേരി ,ഷാദുലി ഹാജി, സി. ബഷീർ മാങ്ങാട് എന്നിവർ പങ്കെടുത്തു.

Tags