മാനന്തവാടി നഗരസഭ ടൈലറിംഗ് മെഷീനുകള്‍ വിതരണം ചെയ്തു

google news
dddd

മാനന്തവാടി : മാനന്തവാടി നഗരസഭ പട്ടികവര്‍ഗ്ഗ വികസന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ടൈലറിംഗ് മെഷീനുകള്‍ വിതരണം ചെയ്തു. വിതരോണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി നിര്‍വഹിച്ചു.

30 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ പരിധിയിലെ 200 കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ടൈലറിംഗ് യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. മാനന്തവാടി നഗരസഭയില്‍ നടന്ന ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പി.വി ജോര്‍ജ്, മാര്‍ഗരറ്റ് തോമസ്, പി.എം ബെന്നി, ജി. രാമചന്ദ്രന്‍, പുഷ്പ രാജന്‍, വി.യു ജോയി, ടി.ഒ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags