ലേഡീസ് ഹോസ്റ്റലിലേക്ക് ഒളിഞ്ഞു നോക്കി ശല്യം ചെയ്യല്‍: പുന്നോല്‍ സ്വദേശി അറസ്റ്റില്‍

google news
ssss

കണ്ണൂര്‍: കായികവിദ്യാര്‍ത്ഥികളായ  പെണ്‍കുട്ടികള്‍ താമസിക്കുന്ന തലശേരി സായി സെന്ററിലെ ഹോസ്റ്റലിലേക്ക്ഒളിഞ്ഞു നോക്കി ശല്യം ചെയ്ത യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. പുന്നോലിലെ ഷാജി വില്യംസാണ് അറസ്റ്റിലായത് . ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പു ചുമത്തി കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

തലശ്ശേരി സായി സെന്ററിലെ ഹോസ്റ്റലിലേക്ക് രാത്രിയില്‍ ഒളിഞ്ഞു നോക്കി നോക്കി കായിക താരങ്ങളെ ശല്യം ചെയ്ത യുവാവിനെയാണ് തലശ്ശേരി പോലീസ് പിടികൂടിയത്. പുന്നോല്‍ സ്വദേശി ഷാജി വില്യംസിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തലശ്ശരി ടൗണില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സെന്ററിലെ ഹോസ്റ്റലില്‍ ഒളിഞ്ഞു നോക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്യ്തുവത്രേ. ഇതേതുടര്‍ന്ന് തലശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലിസ് ഹോസ്റ്റല്‍ പരിസരത്ത് രാത്രികാലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Tags