സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

google news
wwuwtt

മലപ്പുറം :എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി വേരുറച്ച വിശ്വാസം നേരുറച്ച വിദ്യാർഥിതം എന്ന തലകെട്ടിൽ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുന്ന കേഡർ കോൺഫറൻസിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ നഹാസ് മാള നിർവ്വഹിച്ചു.

പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന സമ്മേളനം വിദ്യാർഥി റാലി, പൊതു സമ്മേളനം എന്നിവയോടെ അവസാനിക്കും.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ബാസിത്ത്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ പങ്കെടുത്തു.

Tags