വാഴക്കാട് കാർഷിക ആവശ്യങ്ങൾക്കുള്ള വെള്ളം ലഭ്യമല്ല, ഉണ്ടാക്കിയ കാർഷികഉല്പന്നങ്ങൾ പന്നി നശിപ്പിക്കുന്നു, യാതൊരുനടപടിയുമില്ല അധികാരികൾ കൈമലർത്തുന്നു : ആക്ഷൻ കമ്മറ്റി രൂപീകരിച്ചു

Water for banana plantations is not available, farm produce is destroyed by pigs, no action is taken by the authorities : Action Committee formed
Water for banana plantations is not available, farm produce is destroyed by pigs, no action is taken by the authorities : Action Committee formed

വാഴക്കാട് : വാഴക്കാട് പഞ്ചായത്തിലെ 6 ,12 ,14 ,15 വാർഡുകളിൽകൂടി ഒഴുകുന്ന ഓട്ടുപാറ മൂഴിക്കൽ തോഡിലെ ചിറ നശിച്ചിട്ട് വർഷങ്ങളായി.  കാർഷിക കാർഷികേതര ആവശ്യങ്ങൾക്ക് ഇവിടത്തുകാർ ഉപയോഗിച്ച കൊണ്ടിരുന്ന ഓട്ടുപാറ മൂഴിക്കൽ തോട്ടിൽ ജലദൗർലബ്യം നേരിടുകയാണ് ഇപ്പോൾ.

ഈ തോട് സമാപിക്കുന്നത് ചാലിയാറിലാണ് എന്നാൽ വേനൽക്കാലം ആകുന്നതോടെ തോട്ടിൽ ജല ദൗർലബ്യം  നേരിടുന്നതോടെ ഈ പ്രദേശത്തെ കർഷകരുടെ കാർഷിക ജോലി ഉപേക്ഷിക്കേണ്ടി വരും.
 നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നിർമിച്ച ചിറ ഇന്ന് നാശത്തിന്റെ വക്കിലാണ്.

 കോൺഗ്രീറ്റ്  ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു ചൊവ്വായി കുണ്ടങ്ങൽ താഴം മുതൽ പണിക്കരപുരായ വരെ 35 ഹെക്ടറോളം വരുന്ന വഴലിൽ വെള്ളം കിട്ടാത്തതിനാൽ കർഷകർക്ക് കൃഷി ചെയ്യാൻ കഴിയുന്നില്ല ഇതിനൊരു ശാശ്വതപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 15 ആം വാർഡ്‌മെമ്പറുടെ അധ്യക്ഷതയിൽ കൊമ്മേരി ബാലകൃഷ്‌ണൻ മാസ്റ്ററുടെ വീട്ടിൽ വെച്ച ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.

 കുറുങ്ങോട്ടിൽ അബൂബക്കർ ചെയർമാനായും കെ.എ ഷുക്കൂർ കൺവീനറായും ബാലകൃഷ്‌ണൻ ട്രഷററായും ആണ് ആക്ഷൻ കമ്മറ്റി രൂപീകരിച്ചത് ഈ പ്രദേശത്തു പന്നി ശല്യം രൂക്ഷമാണെന്നും പന്നി ശല്യം ഒഴിവാക്കാനായി നടപടിസ്വീകരിക്കണമെന്നും തൃതലപഞ്ചായത്തുകളിൽ ഈ പ്രദേശത്തെ കര്ഷകര്ക്കാവശ്യമായ ജല ദൗർലബ്യം ഒഴിവാക്കുന്നതിനായി ഓട്ടുപാറ മൂഴിക്കൽ തോടിന് ചൊവ്വാഴി കുണ്ടുങ്ങൽ താഴം ഭാഗത്ത് പുതിയ വി .സി ബി സ്ഥാപിക്കണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു .

Tags

News Hub