വ്യാജമദ്യവും മയക്കുമരുന്നും തടയാൻ എക്സൈസ് മലപ്പുറം ജില്ലാ കൺട്രോൾ റൂം ആരംഭിച്ചു

excise jeep

മലപ്പുറം : ഓണാഘോഷത്തോടനുബന്ധിച്ച് സ്പിരിറ്റ്, വിദേശമദ്യ കള്ളക്കടത്ത്, വ്യാജമദ്യ നിർമ്മാണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങിയവ തടയുന്നതിനായി മലപ്പുറം ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (9447178062), അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (9496002870), ടോൾ ഫ്രീ നമ്പർ (1800 425 4886 / 0483 2734886), സ്‌പെഷ്യൽ സ്‌ക്വാഡ് (0483 2735431) എന്നിവരെയോ 

തിരൂർ (0494 2664590, 9400069639), തിരൂരങ്ങാടി (0494 2424180, 9400069640), പൊന്നാനി (0494 2410222, 9400069642), മലപ്പുറം (0483 2766184, 9400069643), പെരിന്തൽമണ്ണ (04933 227653, 9400069645), നിലമ്പൂർ (04931 226323, 9400069646) എന്നീ എക്സൈസ് സർക്കിൾ ഓഫീസുകളിലെയോ തിരൂർ (0494 2681210, 9400069650), താനൂർ (0494 2609350, 9400069651), തിരൂരങ്ങാടി (0494 2425282, 9400069652), കുറ്റിപ്പുറം (0494 2414633, 9400069653), മഞ്ചേരി (0483 2718937, 9400069654), മലപ്പുറം (0483 2766760, 9400069655), പെരിന്തൽമണ്ണ (04933 227539, 9400069656), വണ്ടൂർ (04931 249608, 9400069657), നിലമ്പൂർ (04931 224334, 9400069658) എന്നീ എക്സൈസ് റേഞ്ച് ഓഫീസുകളിലെയോ ഫോൺ നമ്പറുകളിൽ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും

Tags