സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ക്ലർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനം
മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ക്ലർക്കിന്റെ ( എൽ.ഡി.ക്ലർക്ക്) പ്രതീക്ഷിത ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ജീവനക്കാർ മാർച്ച് രണ്ടിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അവരവരുടെ മാതൃ വകുപ്പിൽ നിന്നും നിരാക്ഷേപ പത്രം അപേക്ഷയോടൊപ്പം/ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.
tRootC1469263"> ശമ്പള സ്കെയിൽ 26500-60700. അംഗീകൃത ശമ്പള സ്കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും ഇമെയിൽ വിലാസവും ഉണ്ടായിരിക്കണം.
അപേക്ഷകൾ അയക്കേണ്ട വിലാസം :
ഡിസ്ട്രിക്ട് കളക്ടർ & എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൌസ് , കാലിക്കറ്റ് എയർപോർട്ട് പി.ഒ.,മലപ്പുറം , കേരള, പിൻ ; 673647.
.jpg)


