പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനം
Oct 25, 2025, 19:19 IST
പെരിന്തൽമണ്ണ :പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം നടത്തും. പ്ലസ് ടു, ഗവ. അംഗീകൃത ജി.എൻ.എം കോഴ്സ്/ ബി.എസ്.സി. നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ അംഗീകാരവുമാണ് യോഗ്യത.
പ്രവർത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസിൽ ഒക്ടോബർ 28ന് രാവിലെ 11ന് ഹാജരാകണം.
tRootC1469263">.jpg)

