മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് നിയമനം
Oct 9, 2025, 20:44 IST
മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ്/കെ.എ.എസ്.പി. ന് കീഴിൽ താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഒക്ടോബർ 16ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിലാണ് അഭിമുഖം. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിങ് കോഴ്സ് പാസായിരിക്കണം, കേരള നഴ്സിങ്് കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അരമണിക്കൂർ മുമ്പായി എത്തണം. ഫോൺ- 0483-2766 425.
tRootC1469263">.jpg)

