മലപ്പുറം മോങ്ങത്തെ വധശ്രമ കേസിലെ പ്രതിയുടെ തിരച്ചറിയൽ പരേഡ് നടത്തി
Feb 11, 2025, 20:43 IST


കൊണ്ടോട്ടി : മലപ്പുറം മോങ്ങത്തെ വധശ്രമ കേസിലെ പ്രതിയുടെ ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ നടപടി പ്രകാരമുള്ള സാക്ഷികളെ കൊണ്ടുള്ള തിരിച്ചറിയൽ കൊണ്ടോട്ടി താലൂക്ക് ഓഫീസിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തഹസിൽദാർ നടത്തി പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞു.
തിരിച്ചറിയൽ നടപടിയുള്ളതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തതു മുതൽ തെളിവെടുപ്പിനു കൊണ്ടുവന്നതു വരെയും തിരിച്ചു കോടതിയിലേക്കും ജയിലിലേക്കും മുഖംമൂടി അണിയിച്ചാണ് പ്രതിയെ നടത്തിയിരുന്നത്. പ്രതി മഞ്ചേരി ജയിലിൽ റിമാൻ്റിലാണ്.