കാടാമ്പുഴ ദേവസ്വം സ്ഥലത്ത് പച്ചത്തുരുത്ത് ഒരുങ്ങുന്നു

Extensive preparation of cashew seedlings
Extensive preparation of cashew seedlings

മലപ്പുറം :കേരള കശുമാവ് വികസന ഏജൻസിയുടെ സഹായത്തോടെ രഘുനാഥൻ മാസ്റ്റർ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം പ്രതിരോധവും അത്യുത്പാദന ശേഷിയും ഉള്ള ഹൈബ്രിഡ് കശുമാവിൻ തൈകളുടെ വിപുലമായ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി കാടാമ്പുഴ ദേവസ്വം സ്ഥലത്ത്, ഹരിത കേരള മിഷൻ്റെ സഹകരണത്തോടെ ദേവസ്വം കശുമാവിൻ തൈകൾ നട്ടുകൊണ്ട് പച്ചത്തുരുത്ത് ഒരുക്കുന്നു .

tRootC1469263">


ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജൻ എസ് . തൈകൾ നട്ടുകൊണ്ട് പച്ചത്തുരുത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ദേവസ്വം  എഞ്ചിനിയർ
കെ. വിജയകൃഷ്ണൻ ദേവസ്വം മാനേജർ കെ.. ഉണ്ണികൃഷ്ണൻ, പി.കെ. ബാലകൃഷ്ണൻ കശുമാവ് വികസന ഏജൻസി മലപ്പുറം ജില്ലാ കോ ഓർഡിനേറ്റർ അഞ്ജലി ടി, ഹരിത കേരള മിഷൻ കുറ്റിപ്പുറം കോ.ഓർഡിനേറ്റർ', അഭിജിത് എ.വി,രഘുനാഥൻ മാസ്റ്റർ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം രജിസ്ട്രാർ സജി ജേക്കബ്, കെ.കെ. ശശീന്ദ്രൻ,ബഷീർ പി. സി, സുധീഷ്കുമാർ കെ.എസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

Tags