പെന്‍ഷന്‍ ദിനം വഞ്ചനാദിനമായി ആചരിച്ചു

മലപ്പുറം : പി എഫ് പെന്‍ഷന്‍കാര്‍ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പിലാക്കാത്ത കേന്ദ്ര സര്‍ക്കാറിനെതിരായി പെന്‍ഷന്‍ ദിനമായ നവംബര്‍ 16 ന് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി വഞ്ചനാദിനമായി ആചരിച്ചു. അസോസിയേഷന്‍ അഖിലേന്ത്യ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദേശവ്യാപകമായി കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പി എഫ് പി എ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
മിനിമം പി എഫ് പെന്‍ഷന്‍ 9000 രൂപയാക്കുക, ക്ഷാമബത്ത ഏര്‍പ്പെടുത്തുക, ഹയര്‍ ഓപ്ഷന്‍ പെന്‍ഷന്‍ വ്യവസ്ഥ നിലനിര്‍ത്തുക, പി എഫ് പെന്‍ഷന്‍കാര്‍ക്ക് സൗജന്യ ചികിത്സാ സഹായം പുനസ്ഥാപിക്കുക, ,സീനിയര്‍ സിറ്റിസണ്‍സിനെ റെയില്‍വേ യാത്ര സൗജന്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വഞ്ചനാദിനാചരണം.
ജില്ലാ പ്രസിഡന്റ് കെ രാമദാസ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി വി മോഹനന്‍ പിള്ള, സംസ്ഥാന കമ്മിറ്റി മെമ്പര്‍ എന്‍ പങ്ങന്‍, കൃഷ്ണന്‍ അറക്കല്‍ , കാടേരി അബ്ദുല്‍ അസീസ്, സി എം നാണി, പി ആര്‍ ചന്ദ്രന്‍ , ടി മുഹമ്മദ്, എ പ്രേമന്‍, തങ്കംദാസ് തുടങ്ങിയവര്‍ സംസാരിച്ചു.