മലപ്പുറത്ത് ആയുഷ് മിഷനിൽ ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം

job

മലപ്പുറം  : നാഷണൽ ആയുഷ് മിഷനിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 25ന് രാവിലെ 10ന് ജില്ലാ ആയുഷ് മിഷൻ പ്രോഗ്രാം ഓഫീസിൽ നടക്കും. അപേക്ഷകർക്ക് ഫെബ്രുവരി 25ന് 40 വയസ്സ് കവിയരുത്. യോഗ്യത- ബി.എസ്.സി. ഒപ്‌ടോമെട്രി /ഒപ്‌ടോമെട്രിയിൽ രണ്ടു വർഷത്തെ ഡിപ്ലോമയും കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും. കൂടുതൽ വിവരങ്ങൾ www.nam.kerla.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0483 2731700.
 

Tags