നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഡോക്ടർ ഒഴിവ്
Updated: Oct 13, 2026, 19:35 IST
നിലമ്പൂർ : നിലമ്പൂർ ജില്ലാ ആശുപത്രിയിൽ താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 17 ന് രാവിലെ 10 ന് ആശുപത്രി കാര്യാലയത്തിൽ നടക്കും. എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി. രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ- 04931 220351.
.jpg)


