നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവ് ബണ്ട് നിർമാണം അന്തിമഘട്ടത്തിൽ
Sep 13, 2023, 19:03 IST
മലപ്പുറം : പൊന്നാനി കോൾമേഖലയിലെ പ്രധാന കോൾ നിലമായ നരണിപ്പുഴ-കുമ്മിപ്പാലം കോൾപ്പടവ് ബണ്ട് നിർമാണം അന്തിമ ഘട്ടത്തിൽ. നബാർഡിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു സ്ലൂയിസ് ഒരു മോട്ടോർ തറ എന്നിവയുടെ നിർമാണം പൂർത്തികരിച്ചിട്ടുണ്ട്. 2628 മീറ്റർ നീളത്തിലാണ് ബണ്ട് നിർമിച്ചിട്ടുള്ളത്.
നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതിപ്രകാരം 3.27 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുന്നത്.
കേരള ലാൻഡ് ഡെവലപ്‌മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ബണ്ട് നവീകരണം നടക്കുന്നത്. രണ്ട് റാമ്പുകളുടെയും രണ്ട് എഞ്ചിൻ ഷെഡുകളുടെയും നാലു കിടങ്ങുകളുടെയും നിർമാണമാണ് ഇനി പൂർത്തീകരിക്കാനുള്ളത്. ഇവ ഉടൻതന്നെ പൂർത്തീകരിക്കും. ഇതോടെ മേഖലയിലെ നിരവധി കർഷകർക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമാകും.
.jpg)


