മലപ്പുറം മണ്ഡലത്തിലെ വിവിധ പദ്ധതികൾ: എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

google news
asF

മലപ്പുറം :  നിയോജക മണ്ഡലത്തിൽ എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ പുരോഗതികൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. മലപ്പുറം കളക്ടേറ്റ് കോൺഫറൻസ് ഹാളിൽ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. 

പ്രത്യേക വികസന ഫണ്ടിൽ നിന്ന് 2021-22ൽ 33 ഉം 2022-23ൽ 19ഉം 2023-24ൽ 20ഉം പ്രവൃത്തികൾക്ക് മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 50 പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ബാക്കിയുള്ള പ്രവൃത്തികളുടെ എസ്റ്റിമേന്റ് തയ്യാറാക്കി വരികയാണെന്ന് ബന്ധപ്പെട്ട  നിർവ്വഹണ ഉദ്യോഗസ്ഥർ അറിയിച്ചു. ആസ്തി വികസന പദ്ധതിയിൽ നിന്ന് 2021-22ൽ രണ്ടും 2022-23ൽ 11ഉം 2023-24 ൽ 13ഉം പ്രവൃത്തികൾക്ക് മൊത്തം11 കോടി രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ 10 പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ബാക്കിയുള്ളത് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിക്കാൻ എം.എൽ.എ നിർദേശം നൽകി. 

യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ഇസ്മായിൽ മാസ്റ്റർ, അടോട്ട് ചന്ദ്രൻ, സുനീറ പൊറ്റമ്മൽ, റാബിയ ചോലക്കൽ, വൈസ് പ്രസിഡൻറുമാരായ അബ്ദുൽ ജലീൽ കുന്നക്കാട്, സാദിഖ് പൂക്കാടൻ, കല്ലേങ്ങൽ നുസ്രീന മോൾ, അനിത മണികണ്ഠൻ, പി.കെ. ഖമറുന്നീസ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹക്കീം വലിയങ്ങാടി, ഷൌക്കത്ത് വളച്ചട്ടിയിൽ, സി.പി ആയിഷാബി, പി.കെ ശാന്തി തുടങ്ങിയവർ പങ്കെടുത്തു.

Tags