പെരിന്തൽമണ്ണ ഗവ.പോളിടെക്നിക് കോളെജിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

JOBS

പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ ലാറ്ററൽ എൻട്രി/ഈവനിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ഒഴിവുള്ള മാത്തമാറ്റിക്സ് അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി  നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 10 ന് കോളെജിൽ നടക്കും. എം.എസ്.എസി. മാത്തമാറ്റിക്സ്/നെറ്റുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോൺ- 04933-227253.

Tags