കൊണ്ടോട്ടിയിൽ മസ്ജിദുൽ ആരിഫ് സമർപ്പിച്ചു


കൊണ്ടോട്ടി : കൊണ്ടോട്ടിയുടെ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന് തിളക്കമേറ്റുന്ന മസ്ജിദുൽ ആരിഫ് മഗ്രിബ് നിസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് ചിശ്തി-ഖാദിരി ത്വരീഖത്തിന്റെ ആത്മീയഗുരു ശംസുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ്‌യിദ്ദീൻ ജീലാനി നൂരിശാഹ് സാനി (ഹൈദരാബാദ്) വിശ്വാസികൾക്ക് സമർപ്പിച്ചു.
നിരവധി സൂഫിവര്യന്മാരും സാദാത്തീങ്ങളും പണ്ഡിതരും ആയിരക്കണക്കിന് വിശ്വാസികളും സന്നിഹിതരായിരുന്നു.മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന ദ്വിദിന ആത്മീയ തർബിയത്ത് ക്യാമ്പ് സിൽസില നൂരിയ്യ സംസ്ഥാന പ്രസിഡണ്ട് മൗലാന യൂസുഫ് നിസാമിശാഹ് സുഹൂരി ഉദ്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി നവാസിശാഹ് സുഹൂരി എ.കെ. അലവി മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. അലവി വഹബി ഖാസിമി, അശ്റഫ് ബിൻഅലി , അലി വഹബി, സി.കെ. കുഞ്ഞിമുഹമ്മദ്, അബ്ദുസ്സലാം നവാസി എന്നിവർ പ്രസംഗിച്ചു. മസ്ജിദുൽ ആരിഫ് തുറന്ന് കൊടുക്കുന്ന തിന് മുമ്പ് അൽ ആരിഫ് ഖാൻഖാഹിൽ നടന്ന സൗഹൃദ സംഗമത്തിൽ ആത്മീയ മത സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രസംഗിച്ചു.
ചടങ്ങിൽ എ.കെ. അലവി മുസ്ലിയാർ . കെ.കെ. ആലിബാപ്പു, സയ്യിദ് നാസറുദ്ദീൻ വലിയ ഇണ്ണി, സയ്യിദ് കുഞ്ഞിമോൻ തങ്ങൾ, സയ്യിദ് കെ.കെ. റഹ്മാൻ തങ്ങൾ, തയ്യിൽ ബാപ്പുട്ടി, സി.പി. ഉണ്ണ്യാലി, റഹ്മത്തുള്ള പി.പി, പാലക്കൽ മുസ്തഫ, പാറക്കൽ മുനാസ്, അബ്ദുസമദ്. ടി, കെ.കെ. ആലിക്കുട്ടി, ചുള്ളിയൻ ബാബു, ഖാദർ ഭായ്, പറമ്പാടൻ അബൂബക്കർ മാസ്റ്റർ, രായിൻകുട്ടി നീറാട്, റഫീഖ് ബാബു, പുളിക്കൽ മുഹമ്മദലി എന്ന കുഞ്ഞു, ചുക്കാൻ ചെറിയ ബിച്ചു, നാനാക്കൽ മുഹമ്മദ്, എം. അശ്റഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
മസ്ജിദ് ഉദ്ഘാടനത്തിനും തർബിയത്ത് ക്യാമ്പ് നയിക്കുന്നതിനുമായി ഹൈദരാബാദിൽ നിന്നും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിച്ചേർന്ന ശൈഖുന സയ്യിദ് അഹ്മദ് മുഹ്‌യിദ്ദീൻ ജീലാനി നൂരിശാഹ് സാനി, സയ്യിദ് മള്ഹറുദ്ദീൻ ജീലാനി, സയ്യിദ് ശംസുദ്ദീൻ ജീലാനി, സയ്യിദ് ഗൗസുദ്ദീൻ ജീലാനി എന്നിവർക്ക് സിൽസില നൂരിയ്യ സംസ്ഥാന നേതാക്കൾ സ്വീകരണം നൽകി.
കൊണ്ടോട്ടി അൽ ആരിഫ് സുഹൂരിയ്യ ഖാൻഖാഹിലും മസ്ജിദുൽ ആരിഫ് അങ്കണത്തിലെ ആരിഫ് നഗറിലും നടക്കുന്ന ദ്വിദിന തർബിയത്ത് ക്യാമ്പ് വ്യാഴാഴ്ച്ച രാത്രി ത്വരീഖത്ത് സമ്മേളനത്തോടെ സമാപിക്കും.