മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം

JOBS

പാലക്കാട് : മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കരാർ താത്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കും.  അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.ബി.എസ് ബിരുദവും പെർമനന്റ് ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 

സർക്കാർ ആശുപത്രികളിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 50 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നവംബർ ആറിന് രാവിലെ 10 ന് മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടക്കുന്ന ഇൻറർവ്യൂവിന് ഹാജരാക്കണം.
 

Tags