മമ്പാട് വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ
Mar 20, 2025, 10:47 IST
ജനവാസ മേഖലയിൽ പുലിയുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു
മലപ്പുറം : മമ്പാട് വീണ്ടും പുലിയെ കണ്ടതായി പ്രദേശവാസികൾ. നടുവക്കാട് ഇളംപുഴയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പുലിയെ കണ്ടത്. ബുധനാഴ്ച രാത്രി രണ്ടിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. തുടർന്ന് രാത്രി ഒൻപതോടെ മമ്പാട് കോളേജ് കവലയിലും പുലിയെ കണ്ടെന്ന വിവരത്തെത്തുടർന്ന് വനപാലകർ പരിശോധനയ്ക്കെത്തി. ജനവാസ മേഖലയിൽ പുലിയുടെ സ്ഥിരസാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നു. പുലി ഓടി മറയുന്നത് കണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലിയെ കണ്ട വിവരം പ്രദേശവാസികൾ വനപാലകരെ അറിയിച്ചതിനെ തുടർന്ന് വനപാലകർ തിരച്ചിൽ നടത്തി. ഇതോടെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു.
tRootC1469263">.jpg)


