സാഫി ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം

A grand finale to the Safi graduation ceremony
A grand finale to the Safi graduation ceremony

വാഴയൂർ : സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡി കോളേജിൽ വെച്ച് നടന്ന ബിരുദദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. വാഴയൂരിലെ ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ അഞ്ഞൂറോളം വിദ്യാർഥികളാണ് ബിരുദം സ്വീകരിച്ചത്.

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ ഖുറൈശി മുഖ്യാതിഥിയായ ചടങ്ങിൽ വിദ്യാർത്ഥികളുടെ ഇൻഡസ്ട്രിയൽ ഫിറ്റനാസിലും  പ്ലൈസ് മെന്റിലും സാഫി ബഹുദൂരം മുന്നിലാണെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ പ്രൊഫ്‌. ഡോ. ഡിനോജ് സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. സാഫി ഗ്രൂപ്പ് ഓഫ്‌ ഇന്സ്ടിട്യൂഷൻസ്‌ മുൻ ചെയർമാൻ പത്മശ്രീ ഡോ. അസാദ് മൂപ്പൻ, സാഫി ചെയർമാൻ സി. എച്ച് അബ്ദുൽറഹീം, ഡോ. അബ്ദുസ്സലാം ആഹ്മ്മദ്,  കദീജ മുഹമ്മദ്‌ അലി, ഡോ. ആത്തത് ഖാൻ, അനൂപ് മൂപ്പൻ ജനറൽ സെക്രട്ടറി എം. എ മെഹബൂബ്, സിപി കുഞ്ഞുമുഹമ്മദ്, പി കെ അഹമ്മദ്‌, സി എം നജീബ്, ഡോ. അഹമ്മദ്‌ അൽനൂർ, എൻ.  കെ മുഹമ്മദ്‌ അലി. സാഫി സി.ഇ.ഒയും പ്രിൻസിപ്പലുമായ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ തുടങ്ങിയവർ പങ്കെടുത്തു സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കാഴ്ച്ചവെച്ച വാഴയൂർ സാഫി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ രണ്ടാം ബിരുദദാന സമ്മേളനമാണ്  കോളേജ് അങ്കണത്തിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. സാഫിയുടെ സർവതോന്മുഖമായ വളർച്ചയും വിദ്യാർത്ഥികളുടെ  അക്കാദമികവും അക്കാദമികേതരവുമായ പ്രകടനങ്ങളെ വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.

വിദ്യാർഥികളുടെ കലാ പ്രകടങ്ങളോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ യുജിസി 2(f) അംഗീകാരം, കിർഫ്  റാങ്കിങ്, ഐഎസ്ഒ സർട്ടിഫിക്കേഷന്‍ തുടങ്ങി വളർച്ചയുടെ ഉന്നത പടവുകൾ താണ്ടി കഴിഞ്ഞ സ്ഥാപനം ഇന്ത്യയിലെ തന്നെ ആർട്സ് & സയൻസ് കോളജുകളിലെ യുജിസി നാക് അക്രഡിറ്റേഷൻ ആദ്യഘട്ട സന്ദർശനത്തിൽ A++ (3.54) നേടിയ ഏക കോളേജ് ആണ്.

കാലോചിതമായി വിദ്യാർത്ഥികളുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നേതൃനിരയായി ഉയർത്തിക്കൊണ്ടു വരികയും ആണ് സാഫി ലക്ഷ്യം വെക്കുന്നതെന്ന് സാഫി ഗ്രൂപ്പ്‌ ഓഫ്‌ ഇൻസ്റ്റിറ്റ്യൂഷന്റെ പ്രിൻസിപ്പലും സീ. ഈ. ഓയുമായ പ്രൊഫസർ .ഇ പി ഇമ്പിച്ചിക്കോയ പറഞ്ഞു.

Tags

News Hub