മലപ്പുറം ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസ് മത്സരങ്ങൾ സംഘടിപ്പിച്ചു

aF

മലപ്പുറം :  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംസ്ഥാനത്തെ ജില്ലകളിലുടനീളം നടത്താറുള്ള കുട്ടികളുടെ ജില്ലാതല ജൈവവൈവിധ്യകോൺഗ്രസ് മത്സരങ്ങൾ മഞ്ചേരി ബി.ആർ.സി ഹാളിൽ സംഘടിപ്പിച്ചു.

 മുപ്പതോളം വിദ്യാലയങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്ത പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി എ.ഇ.ഒ എസ്. സുനിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ എം.പി സുധീർ സ്വാഗതവും ജൈവ വൈവിധ്യ ബോർഡ് ജില്ലാകോർഡിനേറ്റർ ആർ അനിൽകുമാർ നന്ദിയും പറഞ്ഞു.

Tags