മലപ്പുറം മണ്ഡലത്തെ അവഗണിച്ച ബജറ്റ് : വെൽഫെയർ പാർട്ടി

Malappuram Constituency Neglected Budget - Welfare Party
Malappuram Constituency Neglected Budget - Welfare Party

മലപ്പുറം: ജില്ലാ ആസ്ഥാനമായിട്ടുകൂടി മലപ്പുറം നഗരത്തിൻറെയൂം മണ്ഡലത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളെ ബജറ്റ് പാടെ അവഗണിച്ചുവെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം കമ്മിറ്റി. ആരോഗ്യം, ഗതാഗതം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലൊന്നും മണ്ഡലത്തിന് കാര്യമായി നീക്കി വെച്ചിട്ടില്ല.

മലപ്പുറത്ത് കെഎസ്ആർടിസി ബസ്റ്റാൻഡ് വികസനത്തിന് ആവശ്യമായ തരത്തിലുള്ള വിഹിതവും ഇല്ല. സർക്കാർ മേഖലയിൽ മലപ്പുറത്ത് പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ഒരു നിർദ്ദേശവും ബജറ്റിൽ ഉൾപെടുത്തിയിട്ടില്ലെന്നും കമ്മിറ്റി ആരോപിച്ചു. 

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, സെക്രട്ടറി ഷാക്കിർ മോങ്ങം, മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ, സെക്രട്ടറി മഹ്ബൂബുറഹ്മാൻ, സമീൽ ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Tags