മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : ദമ്പതികൾക്ക് ദാരുണാന്ത്യം

accident-alappuzha

 എടവണ്ണപ്പാറ :  വെട്ടത്തൂർ കള്ളിക്കാട് താഴ്പുറത്ത് അസിയും(49), ഭാര്യ സൗദയുമാണ് (42) മരണപ്പെട്ടത്. അമിത വേഗതയിൽ എത്തിയ കാർ കാവന്നൂരിൽ വച്ച് അസിയും സൗദ യും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച സൗദയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലെ മോർച്ചറിയിലും  അസിയുടെ മയ്യിത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Tags