മഹമൂദ് കഥാപുരസ്‌കാരം ഫർസാനക്ക്

Mahmood Kathapuraskar to Farzana
Mahmood Kathapuraskar to Farzana

വാഴക്കാട്  : കഥാകൃത്തും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന എ. മഹമൂദിന്റെ ഓര്‍മയ്ക്കായി എ. മഹമൂദ് കഥാപുരസ്‌കാര സമിതി ഏര്‍പ്പെടുത്തിയ പതിനാലാമത് കഥാപുരസ്‌കാരത്തിന് എഴുത്തുകാരി ഫർസാന അർഹയായി. 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, ഫര്‍സാനയുടെ 'വേട്ടാള' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏപ്രിലില്‍ വളപട്ടണത്ത് വെച്ച് നടക്കുന്ന പരിപാടിയില്‍ സമ്മാനിക്കും.

Tags

News Hub